Skip to main content

ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി ഡിപ്ലോമ: പട്ടികവിഭാഗക്കാർക്ക് അപേക്ഷിക്കാം

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കു വേണ്ടി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടുകൂടി പ്ലസ്ടു പരീക്ഷ പാസായിരിക്കണം.  പ്ലസ്ടുവിനു ശേഷം ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ അംഗീകാരമുള്ള സ്‌കൂളുകളിൽ നിന്നും എഎൻഎം കോഴ്‌സ് പാസായവർക്കും അപേക്ഷിക്കാം.
അപേക്ഷകർ 2019 ഡിസംബർ 31ന് 17 വയസ് പൂർത്തിയാക്കുന്നവരും 35 വയസ് കഴിയാത്തവരുമായിരിക്കണം.  എഎൻഎം പാസായവർക്ക് പ്രായപരിധി ബാധകമല്ല.  അഞ്ച് ശതമാനം സീറ്റുകൾ കോഴ്‌സിന് അനുയോജ്യരാണെന്ന് വിലയിരുത്തുന്ന 40 മുതൽ 50 ശതമാനം വരെ അംഗപരിമിതിയുള്ളവർക്കായി (ലോവർ എക്‌സ്ട്രിമിറ്റി) സംവരണം ചെയ്തിരിക്കുന്നു.
അപേക്ഷാഫോമും പ്രോസ്‌പെക്ട www.dme.kerala.gov.in  നിന്നും ഡൗൺലോഡ് ചെയ്യാം.  അപേക്ഷാഫീസായ 100 രൂപ 0210-03-105-99 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടച്ച് പൂരിപ്പിച്ച അപേക്ഷയോടൊപ്പം അസ്സൽ ട്രഷറി ചെലാൻ സമർപ്പിക്കണം.  (ഫോട്ടോകോപ്പി സ്വീകരിക്കില്ല)  പൂരിപ്പിച്ച അപേക്ഷകൾ ഫോട്ടോ പതിപ്പിച്ച് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി അസ്സൽ ട്രഷറി ചെലാൻ, എസ്.എസ്.എൽ.സി, പ്ലസ്ടു/ തത്തുല്യം, ജാതി, സ്വദേശം/ താമസം, സ്വഭാവം, ഫിസിക്കൽ ഫിറ്റ്‌നസ് എന്നീ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ആഗസ്റ്റ് 21ന് മുമ്പ് തിരുവനന്തപുരത്തുള്ള മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ ലഭിക്കണം.  കൂടുതൽ വിവരങ്ങൾ  www.dme.kerala.gov.in ലും ജിഎൻഎം 2019 പ്രോസ്‌പെക്ടസിലും ലഭ്യമാണ്.  ഫോൺ: 0471-2528575. 

പി.എൻ.എക്സ്.2511/19

 

date