Skip to main content

ആശുപത്രി വികസനം: യോഗം ചേര്‍ന്നു

കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയുടെ വികസനത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. എം.എല്‍.എയുടെ ശുപാര്‍ശ പ്രകാരം ആശുപത്രിക്ക് കെട്ടിട നിര്‍മ്മാണത്തിനായി കഴിഞ്ഞ ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 40 ലക്ഷം രൂപക്ക് പദ്ധതി തയ്യാറാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നതിനായാ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി ചേര്‍ന്നത്. പ്രസ്തുത തുക ഉപയോഗിച്ച്  നിലവില്‍ മാസ്റ്റര്‍ പ്ലാനനുസരിച്ച് പ്രവൃത്തി തുടങ്ങി വെച്ച  കെട്ടിട ഭാഗത്തിന്റെ പൂര്‍ത്തീകരണം നടത്തുന്നതാണോ, കെട്ടിട നിര്‍മ്മാണത്തിന്റെ തുടര്‍ച്ച നടത്തുന്നതാണോ  അഭികാമ്യമെന്ന് പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കുന്നതിന് പൊതുമരാമത്ത് എഞ്ചിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തി. ഔട്ട് പേഷ്യന്റ് സംവിധാനം ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച് നല്‍കിയ കെട്ടിടത്തിലേക്ക്  മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
എം.പി. ഫണ്ടുപയോഗിച്ച് ഡയാലിസിസ് യൂനിറ്റിനായി നിമ്മിച്ച് നല്‍കിയ കെട്ടിടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ എം.പി യുടെക്കൂടി സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യും. നേത്ര വിഭാഗത്തിനായി പ്രത്യേക ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് എന്‍.ആര്‍.എച്ച്.എംല്‍ നിന്നുള്ള ഒരു കോടി രൂപയുടെ പദ്ധതിക്കായുള്ള  രൂപരേഖക്ക്  ഉടന്‍ അംഗീകാരം  നല്‍കി  റിപ്പോര്‍ട്ട് നല്‍കാന്‍ എം.എല്‍.എ  ആശുപത്രി അധികൃതരോട് നിര്‍ദ്ദേശിച്ചു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, പഞ്ചായത്ത് പ്രസിഡന്റ് ടി.സി. ഷെമീല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംല ടീച്ചര്‍, ബ്ലോക്ക് മെമ്പര്‍മാരായ കൈപ്പള്ളി അബ്ദുള്ളക്കുട്ടി, ഖദീജ പാറൊളി, ടി.കെ. റസീന, സിദ്ദീഖ് പരപ്പാര,മഠത്തില്‍ ശ്രീ കുമാര്‍, പി.ടി. അബു, മെഡിക്കല്‍ ഓഫീസര്‍  ഡോ.വിജിത്ത് വിജയശങ്കര്‍ ,എച്ച്.എം.സി.അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

 

date