Skip to main content

വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് 50 പഠനമുറികള്‍ നിര്‍മിക്കുന്നു

 

പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനും ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനുമായി  വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഒരു കോടി രൂപ ചെലവില്‍ 50 പഠന മുറികള്‍ നിര്‍മിക്കുന്നു. വാര്‍ഷിക വരുമാനം കുറഞ്ഞ പട്ടികജാതി കുടുംബങ്ങളില്‍പ്പെട്ട ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഒറ്റമുറി വീടുകളില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും.

രണ്ടുലക്ഷം രൂപയാണ് ഓരോ പഠനമുറികള്‍ക്കുമായി അനുവദിക്കുക.  താമസിക്കുന്ന വീടിനോടു ചേര്‍ന്ന് 100 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള മുറികളാണ് നിര്‍മിക്കുന്നത്.  
 (പി.ആര്‍.പി. 807/2019)

 

date