Skip to main content

ഐ.എച്ച്.ആര്‍.ഡി കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

 

                                                മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ ഡി.സി.എ, ഡി.ഡി.റ്റി.ഒ.എ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ കോഴ്‌സിന് പ്ലസ്ടുവും, ഡി.ഡി.റ്റി.ഒ.എയ്ക്ക് എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോറം www.ihrd.ac.in  എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 100 രൂപയും ജനറല്‍ വിഭാഗത്തിന് 150 രൂപയുമാണ് അപേക്ഷ ഫീസ്. ജനുവരി 12 വരെ അപേക്ഷകള്‍ മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ സ്വീകരിക്കും. ഫോണ്‍ 04936 246 446

date