Skip to main content

സൗജന്യ ആയുര്‍വേദ സ്പാ തെറാപ്പി കോഴ്‌സിന് അപേക്ഷിക്കാം

 

കേന്ദ്രനഗര ദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്‍ നടത്തുന്ന സൗജന്യ ആയുര്‍വേദ സ്പാ തെറാപ്പി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബിരുദമുള്ള കേരളത്തിലെ  വിവിധ നഗരസഭാ പരിധികളില്‍ വരുന്ന വാര്‍ഷിക വരുമാനം 50,000ത്തില്‍ കവിയാത്ത 18 വയസ്സിനും 35 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താമസം, ഭക്ഷണം, പഠനോപകരണളങ്ങള്‍ എന്നിവ സൗജന്യമാണ്. തിരുവന്തപുരം ജില്ലയിലെ  സ്‌ക്കൂള്‍ ഓഫ് വെല്‍നസ് എന്ന സ്പാ തെറാപ്പി സെന്റെറിലാണ് കോഴ്‌സ് നടത്തുക. കോഴിന് ശേഷം  വിവിധ സ്ഥലങ്ങളില്‍ ജോലി നല്‍കുന്നതായിരിക്കും.  നഴ്സ്സിംഗ് മേഖലയില്‍ പരിചയ സമ്പന്നരായവര്‍ക്ക് മുന്‍ഗണന നല്‍കുന്നതായിരിക്കും. അപേക്ഷ ഫോം വിവിധ നഗരസഭാ ഓഫീസുകളിലും ജെ.എസ്.എസ് ഹെഡ് ഓഫീസിലും ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് 04931-221979, 9746938700, 8304935854 ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

date