Skip to main content

 ആരോഗ്യ ജാഗ്രത പരിപാടി ജില്ലാതല ഉദ്ഘാടനം ഇന്ന് 

   ആരോഗ്യ ജാഗ്രത പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ഐ.എം.എ ഹാളില്‍ ഇന്ന് (4) ഉച്ചയ്ക്ക് രണ്ടിന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. കെ.കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എംഎല്‍എ മാരായ എം.രാജഗോപാലന്‍, എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുള്‍റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, മുനിസിപ്പല്‍ ചെയര്‍മാന്മാരായ വി.വി രമേശന്‍ (കാഞ്ഞങ്ങാട്), ബീഫാത്തിമ ഇബ്രാഹിം (കാസര്‍കോട്), പ്രൊഫ. കെ.പി ജയരാജന്‍ (നീലേശ്വരം),  ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ, ഡിഎംഒ: ഡോ. എ.പി ദിനേശ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
    ഉദ്ഘാടനത്തോടനുബന്ധിച്ച് ജില്ലാതല പകര്‍ച്ചവ്യാധി അവലോകനയോഗവും കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരണവും നടക്കും.    സംസ്ഥാനസര്‍ക്കാര്‍ 2018 പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജനുവരി മുതല്‍ ഡിസംബര്‍ വരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് വിപുലമായ ആരോഗ്യബോധവല്‍ക്കരണ പരിപാടിയാണ് നടത്തുന്നത്. 

date