Skip to main content

ഡി.സി.എ. അപേക്ഷ ക്ഷണിച്ചു

 

                കേരള സര്‍ക്കാര്‍സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ കീഴിലുള്ള പി.കെ.കാളന്‍ മെമ്മോറിയല്‍ കോളേജ് മാനന്തവാടിയില്‍  ജനുവരി മുതല്‍ തുടങ്ങുന്ന ഡി.സി.എ (പ്ലസ്ടു), ഡി.ഡി.റ്റി.ഒ.എ (പത്താംതരം) കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം www.ihrd.ac.in  വെബ്‌സൈറ്റില്‍ ലഭിക്കും.  എസ്.സി/എസ്.റ്റി മറ്റ് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷ രജിസ്‌ട്രേഷന്‍ ഫീസായ 150 രൂപയുടെ (എസ്.സി/എസ്.റ്റി വിഭാഗങ്ങള്‍ക്ക് രൂപ. 100) ഡി.ഡി സഹിതം ജനുവരി 12ന് മുമ്പ് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം.

date