Skip to main content

വനിതാ കമ്മീഷന്‍ സെമിനാറും ഓപ്പണ്‍ ഫോറവും ആറിന് 

    ഗാര്‍ഹിക പീഡനക്കേസുകളില്‍ ഉടനടി അറസ്റ്റ് തടയുന്ന സുപ്രീംകോടതി വിധിയും അതിന്റെ അനന്തരഫലങ്ങളും ചര്‍ച്ച ചെയ്യാന്‍ കേരള വനിതാ കമ്മീഷന്‍ സംസ്ഥാനതല സെമിനാറും ഓപ്പണ്‍ ഫോറവും സംഘടിപ്പിക്കുന്നു.  ജനുവരി ആറിന് രാവിലെ പത്തു മണിക്ക് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടക്കുന്ന സെമിനാര്‍ ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. ആരോഗ്യ-സാമുഹിക നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. കമ്മീഷന്‍ അംഗങ്ങളായ ഷാഹിദ കമാല്‍, അഡ്വ. എം.എസ്. താര, ഇ.എം. രാധ, അഡ്വ. ഷിജി ശിവജി, സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ, ജയില്‍ വകുപ്പ് മേധാവി ആര്‍. ശ്രീലേഖ എന്നിവര്‍ പങ്കെടുക്കും.  തുടര്‍ന്നുള്ള ഓപ്പണ്‍ ഫോറത്തില്‍ സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷക കീര്‍ത്തിസിംഗ് മുഖ്യപ്രഭാഷണം നടത്തും.  വിവിധ വനിതാ സംഘടനാ പ്രതിനിധികളും അഭിഭാഷകരും ചര്‍ച്ചയില്‍ പങ്കെടുക്കും.                         
(പി.ആര്‍.പി 1007/2018)
 

date