Skip to main content

ജില്ലാ ക്ഷീര കര്‍ഷക സംഗമവും ഐസ്‌ക്രീം പ്ലാന്റ് ഉദ്ഘാടനവും മന്ത്രി കെ.രാജു ഇന്ന് നിര്‍വഹിക്കും

 

 

ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ക്ഷീര കര്‍ഷക സംഗമവും സുല്‍ത്താന്‍ ബത്തേരി ക്ഷീര സഹകരണ സംഘത്തിന്റെ വയനാട് മില്‍ക്ക് ഐസ്‌ക്രീം വിപണനവും ഇന്ന്(ജനുവരി അഞ്ച്) രാവിലെ 11ന്   ബത്തേരി നഗരസഭാ ടൗണ്‍ഹാളില്‍ വനം- മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്യും. ബത്തേരി പാല്‍വിതരണ സഹകരണ സംഘത്തിന്റെ ഡയറി പ്ലാന്റിനോട് ചേര്‍ന്ന് നിര്‍മിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ഐസ്‌ക്രീം പ്ലാന്റ് ഉദ്ഘാടനവും നമ്പിക്കൊല്ലിയില്‍ രാവിലെ 10ന് മന്ത്രി നിര്‍വഹിക്കും. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ സി.കെ.ശശീന്ദ്രന്‍, ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ജില്ലാ കളക്ടര്‍ എസ്.സുഹാസ്, ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി.ജോസഫ്മില്‍മ ചെയര്‍മാന്‍ പി.ടി.ഗോപാലക്കുറുപ്പ്, ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.എന്‍.രാജന്‍, നഗരസഭാ ചെയര്‍മാന്‍ സി.കെ.സഹദേവന്‍, സുല്‍ത്താന്‍ ബത്തേരി ക്ഷീര സംഘം പ്രസിഡന്റ് കെ.കെ.പൗലോസ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍  ജോഷി ജോസഫ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. കാലാവസ്ഥാ വ്യതിയാനവും പശുവളര്‍ത്തലും എന്ന വിഷയത്തില്‍ ക്ലാസ് നടക്കും. ഡോ.എ.പ്രസാദ്, ഡോ.വിനുഡേവിഡ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.

 

 

date