Skip to main content

ചേലേമ്പ്ര വില്ലേജ് ഓഫീസ് നവീകരണം രണ്ടാം ഘട്ടം ഭരണാനുമതിയായി

    ചേലേമ്പ്ര വില്ലേജ് ഓഫീസ് നവീകരണത്തിന്റെ രണ്ടാം ഘട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.അബ്ദുല്‍ ഹമീദ് എം എല്‍ എ അറിയിച്ചു. ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  ചോര്‍ന്നൊലിച്ചിരുന്ന കെട്ടിടത്തിന് ഷീറ്റ് കൊണ്ട് മേല്‍ക്കൂരയും  പൊതുജനങ്ങള്‍ക്കായുള്ള ഇരിപ്പിടവും ചുറ്റുമതിലും ഓഫീസ് നവീകരണവും ഇലക്ട്രിഫിക്കേഷനും പൂര്‍ത്തീകരിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസിന് പിറക് വശത്തെ സ്ഥലം ലാന്‍ഡ് സ്‌കേപ് ചെയ്യല്‍, മറ്റു അറ്റകുറ്റപണികള്‍ എന്നിവയാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം പൂര്‍ത്തീകരിച്ചാല്‍ ചേലേമ്പ്ര വില്ലേജ് സ്മാര്‍ട്ടായി മാറും. അതേസമയം പള്ളിക്കല്‍ വില്ലേജ് നവീകരണ പദ്ധതിയുടെ ടെന്‍ണ്ടര്‍ പൂര്‍ത്തീകരിച്ച് അടുത്ത വാരത്തില്‍ തന്നെ പ്രവൃത്തികള്‍ ആരംഭിക്കും. വള്ളിക്കുന്ന് വില്ലേജ്, അരിയല്ലൂര്‍, വില്ലേജ് ഓഫീസുകളുടെ ഒന്നാം ഘട്ടം  നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. മൂന്നിയൂര്‍ വില്ലേജ് ഓഫീസ് ഒന്നാം ഘട്ട നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു.

date