Skip to main content

പദ്ധതി പ്രവർത്തനങ്ങൾ ഡിസംബർ 31 നകം പൂർത്തീകരിക്കാൻ ജില്ലാ പഞ്ചായത്ത്

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ സ്പിൽ ഓവർ ഉൾപ്പെടെയുള്ള പദ്ധതി പ്രവർത്തനങ്ങൾ ഡിസംബർ 31നകം പൂർത്തീകരിക്കാൻ ജില്ലാ പഞ്ചായത്ത് തീരുമാനം. പ്രസിഡൻറ് മേരി തോമസ് അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠന സഹായം, പട്ടികജാതി വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ പോകുന്നതിനു ആവശ്യമായുള്ള ധനസഹായം, പ്രതിഭാ പിന്തുണ എന്നിവയ്ക്ക് പഞ്ചായത്തിൽ നിന്നും ലഭ്യമായിട്ടുള്ള ഗുണഭോക്തൃ പട്ടിക അനുസരിച്ച് തുക അനുവദിക്കാനും യോഗത്തിൽ തീരുമാനമായി. സ്‌കൂളുകളുടെ അറ്റകുറ്റപ്പണികൾക്കാവശ്യമായ ധനസഹായം നൽകുന്നതോടൊപ്പം സ്‌കൂളുകളിൽ ഒഴിവുള്ള തസ്തികകളിലേയ്ക്ക് ഇന്റർവ്യൂ നടത്തുമ്പോൾ ജില്ലാ പഞ്ചായത്ത് അംഗങ്ങളെ കൂടി ഉൾപ്പെടുത്താൻ സ്‌കൂൾ അധികൃതർക്ക് നിർദ്ദേശം നൽകും. അഴീക്കോട് മുനമ്പം ജങ്കാർ സർവ്വീസ് ടെൻഡർ പൂർത്തീകരിക്കാൻ സർക്കാരുമായി ആലോചിച്ചു നടപടികൾ സ്വീകരിക്കാനും തീരുമാനമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ കെ ഉദയ പ്രകാശ് സ്ഥിരം സമിതി അധ്യക്ഷൻ മാരായ കെ ജെ ഡിക്‌സൺ, മഞ്ജുള അരുണൻ, ജെന്നി ജോസഫ്, പത്മിനി, മുൻ പ്രസിഡൻറ് ഷീല വിജയകുമാർ, പഞ്ചായത്ത് അംഗങ്ങളായ ഇ. വേണുഗോപാല മേനോൻ, അഡ്വ. ജയന്തി സുരേന്ദ്രൻ, സി.ജി സിനി ടീച്ചർ, ബി. ജി വിഷ്ണു, ശോഭ സുബിൻ, സെക്രട്ടറി ഉഷാനന്ദിനി എന്നിവർ സംസാരിച്ചു.

date