Skip to main content

ഹോപ്പ് പദ്ധതി: രജിസ്‌ട്രേഷൻ ആരംഭിച്ചു

പത്താം ക്ലാസ്സ് പരീക്ഷ പൂർത്തിയാക്കാൻ സാധിക്കാത്തവരും തുടർവിദ്യാഭ്യാസത്തിന് താൽപര്യപ്പെടുന്നവരുമായ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി ജീവിതനേട്ടം കൈവരിക്കുന്നവരാക്കി മാറ്റുന്ന ഹോപ്പ് പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്യാം. 14 വയസ്സ് മുതൽ 18 വയസ്സ് വരെ പ്രായമുളള പഠനം പൂർത്തിയാക്കാത്തവർക്കാണ് പരിശീലനം. ജീവിതനൈപുണി പരിശീലനം, ഭാഷാ പരിജ്ഞാനം, തൊഴിലധിഷ്ഠിത പരിശീലനം എന്നിവയ്ക്കുനുയോജ്യമായ പരിശീലനം സൗജന്യമാണ്. തൃശൂർ റൂറൽ പോലീസ് നടപ്പിലാക്കുന്ന പദ്ധതിയുടെ മേൽനോട്ടം ജില്ലാ ക്രൈംബ്രാഞ്ച് ടീമിനാണ്. ഫോൺ: 9846611511, 9497919284.
 

date