Skip to main content

മാധ്യമ ശിൽപശാല 27 ന്

സാമൂഹ്യനീതി വകുപ്പിന് കീഴിലെ കല്ലേറ്റുംകര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷന്റെ നേതൃത്വത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി സഹകരിച്ച് ഭിന്നശേഷി വിഭാഗക്കാർക്കുളള സഹായ ഉപകരണങ്ങൾ മാധ്യമ പ്രവർത്തകരെ പരിചയപ്പെടുത്തുന്നതിന് മാധ്യമ ശിൽപശാല സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 27 ഉച്ച 12 മുതൽ രണ്ടു വരെ തൃശൂർ പൂരം ഇന്റർനാഷണലിലാണ് ശിൽപശാല. ഒക്‌ടോബർ രണ്ടു മുതൽ ആറ് വരെ തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിനു സമീപം ഭിന്നശേഷി ഉപകരണങ്ങളുടെ പ്രദർശനവും സെമിനാറുകളും സംഘടിപ്പിക്കും.

date