ക്വിസ് മത്സരം
സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് മഹാത്മാഗാന്ധിയുടെ 150 -ആം ജ•ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒക്ടോബര്‍ എട്ടു മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം ഒക്ടോബര്‍ ഒന്നിന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ സംഘടിപ്പിക്കുന്നു. ഓരോ സ്കൂളില്‍ നിന്നും രണ്ടു കുട്ടികളടങ്ങുന്ന ഒരു ടീമിനെ തെരഞ്ഞെടുത്ത് മത്സരത്തില്‍ പങ്കെടുപ്പിക്കാം. മത്സരദിവസം രാവിലെ ഒന്‍പതിന് വേദിയില്‍ രജിസ്ട്രേഷന് ആരംഭിക്കും. സ്കൂളുകളില്‍ നിന്നുള്ള കുട്ടികളുടെ പേരുകള്‍ സെപ്തംബര്‍ 27ന് വൈകീട്ട് നാലിനകം secretary@kkvib.org, iokkvib@gmail.com, io@kkvib.org തുടങ്ങിയ ഏതെങ്കിലും ഇ-മെയില്‍ ഐ.ഡിയില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447271153/0471 2471694/0483 2734807 എന്ന നമ്പരുകളിലോ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുമായോ ബന്ധപ്പെടണം.
- Log in to post comments