Skip to main content

മത്സരപ്പരീക്ഷാപരിശീലനം: ധനസഹായത്തിന് അപേക്ഷിക്കാം

മെഡിക്കൽ/എൻജിനിയറിങ് എൻട്രൻസ്, സിവിൽ സർവീസ്, ബാങ്കിങ്, യു.ജി.സി/ജെ.ആർ.എഫ്/നെറ്റ്, ഗേറ്റ്/മാറ്റ് തുടങ്ങിയ മത്സരപ്പരീക്ഷാപരിശീലനത്തിന് ഒ.ബി.സി വിദ്യാർഥികൾക്കും, ഉദ്യോഗാർഥികൾക്കും ധനസഹായം അനുവദിക്കുന്നതിന് പിന്നാക്കവിഭാഗവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. പ്രശസ്തിയും മികച്ച സേവനപാരമ്പര്യവും ഉള്ള സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്നവർക്ക് അപേക്ഷിക്കാം. www.eep.bcdd.kerala.gov.in മുഖേന ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തി ലഭ്യമാകുന്ന അപേക്ഷാഫോമും അനുബന്ധരേഖകളും പിന്നാക്കവിഭാഗവികസന വകുപ്പിന്റെ മേഖലാ ഓഫീസിൽ ഒക്‌ടോബർ 30നകം സമർപ്പിക്കണം. വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന വിജ്ഞാപനം വെബ്‌സൈറ്റിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്കവിഭാഗവികസനവകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം. എറണാകുളം മേഖലാ ഓഫീസ്-0484-2429130, കോഴിക്കോട് മേഖലാ ഓഫീസ്-0495-2377786.
പി.എൻ.എക്‌സ്.3429/19

date