Skip to main content

പട്ടികജാതി/പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അദാലത്ത് ഇന്ന്

     സംസ്ഥാന പട്ടികജാതി/ പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ നിലവിലുള്ള പരാതികള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ജില്ലാപഞ്ചായത്ത് ഹാളില്‍ ഇന്ന് (സെപ്തംബര്‍ 26) രാവിലെ 10ന് പരാതി പരിഹാര അദാലത്ത് നടത്തുന്നു. കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി, മെമ്പര്‍മാരായ അഡ്വ.പി.ജെ.സിജ, എസ്.അജയ്കുമാര്‍, പി.ഷെര്‍ളി തുടങ്ങിയവര്‍ അദാലത്തിന് നേതൃത്വം നല്‍കും. പട്ടികജാതി /പട്ടിക ഗോത്രവര്‍ഗ്ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചതും വിചാരണയില്‍ ഇരിക്കുന്നതുമായ പരാതികള്‍ അദാലത്തില്‍ തീര്‍പ്പാക്കും.
 

date