Skip to main content

വരമൊഴി-'19- സംസ്ഥാന തല ഭിന്നശേഷി സാഹിത്യ ക്യാമ്പ്

    തിരൂര്‍ ജില്ലാ ആശുപത്രി പി.എം.ആര്‍ വിഭാഗത്തിന് കീഴിലുള്ള വരം കൂട്ടായ്മ തുഞ്ച ത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയുമായി സഹകരിച്ച് ഭിന്നശേഷിക്കാരായ എഴുത്തുകാര്‍ക്കായി സംസ്ഥാന തലത്തില്‍ വരമൊഴി - 19 സാഹിത്യ ക്യാമ്പ് സഘടിപ്പി ക്കുന്നു. സംസ്ഥാന ഭിന്നശേഷി കമ്മീഷണേറ്റിന്റെ സഹകരണത്തോടെ ഒക്ടോബര്‍ ഒന്നിന് മലയാളം സര്‍വ്വകലാശാല ക്യാമ്പസിലാണ് സാഹിത്യ ക്യാമ്പ് നടത്തുന്നത്. സെപ്തംബര്‍ 28 നകം രജിസ്റ്റര്‍ ചെയ്ത ഭിന്നശേഷിക്കാരായ എഴുത്തുകാര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. 
      സര്‍വ്വകലാശാല ക്യാമ്പസില്‍ നടന്ന സംഘാടക സമിതി രൂപികരണ യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ: അനില്‍ വള്ളത്തോള്‍, രജിസ്ടാര്‍ ഇന്‍ ചാര്‍ജ് ഡോ: ടി.അനിതകുമാരി, സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി, ജില്ലാ ആശുപത്രി പി.എം.ആര്‍ വിഭാഗം മേധാവി ഡോ: പി. ജാവേദ് അനിസ്, വരം കോ - ഓഡിനേറ്റര്‍ മുജീബ് താനാളൂര്‍, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ സല്‍മ തിരൂര്‍ എന്നിവര്‍ പങ്കെടുത്തു. രജിസ്‌ട്രേഷന് 919947858126 നമ്പറില്‍ ബന്ധപ്പെടുക.
 

date