Skip to main content

ഗാന്ധിജയന്തി വാരാഘോഷം: വീഡിയോ നിര്‍മിച്ചും ഫോട്ടോയെടുത്തും സമ്മാനം നേടാം

മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംസ്ഥാനതലത്തില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഹ്രസ്വ ചലച്ചിത്ര നിര്‍മാണം, ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മാണം, ഫോട്ടോഗ്രഫി എന്നിവയിലാണ് മത്സരം.
ഗാന്ധിയന്‍ മാതൃക എന്ന നിലയില്‍ സമൂഹത്തില്‍ ഫലപ്രദമായി നടപ്പാക്കാവുന്ന ഒരു ആശയത്തില്‍ 60 സെക്കന്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചലച്ചിത്രമാണ് മത്സരത്തിനയക്കേണ്ടത്. ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളിലെ ഗാന്ധിയന്‍ പ്രവൃത്തികളും വിഷയമാക്കാം. ഒന്നാം സമ്മാനം 25,000 രൂപയും രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനം 10000 രൂപയുമാണ്. എംപിഇജി 4 ഫോര്‍മാറ്റിലാണ് വീഡിയോ സമര്‍പ്പിക്കേണ്ടത്. ഫയല്‍ സൈസ് 500 എംബിയില്‍ കൂടരുത്.
ഗാന്ധിജിയുടെ ജീവിതവും പ്രവര്‍ത്തനവും/ രചനകളും എന്ന വിഷയത്തിലാണ് ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മാണ മത്സരം. പതിനായിരം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5000 രൂപയും മൂന്നാം സമ്മാനം 3000 രൂപയുമാണ്. പോസ്റ്ററിന് 950ഃ850 പിക്‌സല്‍ റസല്യൂഷനുണ്ടാവണം. ജെപെഗ് ഫോര്‍മാറ്റിലാണ് സമര്‍പ്പിക്കേണ്ടത്. ഫയല്‍ സൈസ് രണ്ട് എംബിയില്‍ കൂടരുത്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന ഗാന്ധിവാക്യമാണ് ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിഷയം. ഒന്നാം സമ്മാനം 10000 രൂപയും രണ്ടാം സമ്മാനം 5000 രൂപയും മൂന്നാം സമ്മാനം 3000 രൂപയുമാണ്. ജെപെഗ് ഫോര്‍മാറ്റില്‍ സമര്‍പ്പിക്കണം. ഫയല്‍ സൈസ് മൂന്ന് എംബിയില്‍ കുറയരുത്. ഒക്ടോബര്‍ 30 നകം എന്‍ട്രികള്‍ ശുൃററശൃലരീേൃ@ഴാമശഹ.രീാ ല്‍ അയയ്ക്കണം. വിശദവിവരങ്ങള്‍ വകുപ്പ് ഡയറക്ട്രേറ്റില്‍ ലഭിക്കും. ഫോണ്‍: 0471- 2517261, 2518678.

date