Skip to main content

എൻ.എസ്.എസിന്റെ ഗാന്ധി ജയന്തി ദിനാഘോഷം ഇന്ന് (ഒക്‌ടോബർ രണ്ടിന്)

നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ നൂറ്റി അൻപതാം ജ•വാർഷികദിനാഘോഷം ഇന്ന് (ഒക്‌ടോബർ രണ്ടിന്) നടക്കും. രാവിലെ ഒൻപതിന് തിരുവനന്തപുരം വെളളായണി ഗവ. എം.എൻ.എൽ.പി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ മുഴുവൻ വി.എച്ച്.എസ്.ഇ, എൻ.എസ്.എസ് യൂണിറ്റുകളും സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി സാമൂഹിക ആസ്തി നിർമാണവും പരിചരണവും അടക്കമുളള പ്രവർത്തനങ്ങൾ എൻ.എസ്.എസിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാനമൊട്ടുക്കും സംഘടിപ്പിച്ച് കൊണ്ടിരിക്കയാണെന്ന് എൻ.എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ അറിയിച്ചു.
പി.എൻ.എക്‌സ്.3514/19
 

date