Skip to main content

ലെവല്‍ ക്രോസ് അടച്ചിടും

 

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പാലക്കാട് ജങ്ഷന്‍- പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള കാവില്‍പ്പാട് ഗേറ്റ്, കോമണ്‍വെല്‍ത്ത് ഗേറ്റ് ലെവല്‍ ക്രോസുകള്‍ ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ അടച്ചിടുമെന്ന് ഷൊര്‍ണൂര്‍ റെയില്‍വേ വിഭാഗം അസി. ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഒക്ടോബര്‍ നാലിന് കാവില്‍പ്പാട് ഗേറ്റ് വഴി പോകുന്ന വാഹനങ്ങള്‍ മേലാമുറി-പാലക്കാട് വഴിയും ഒക്ടോബര്‍ അഞ്ചിന് കോമണ്‍വെല്‍ത്ത് ഗേറ്റ് വഴി പോകുന്ന വാഹനങ്ങള്‍ വിക്ടോറിയ കോളെജ് റോഡ് വഴിയും പോകണമെന്നും അധികൃതര്‍ അറിയിച്ചു.

date