Skip to main content

പരാതിപരിഹാരകമ്മിറ്റി യോഗം ചേര്‍ന്നു

 ആര്‍ എസ് ബി വൈ എസ് ചിസ്  പദ്ധതിയുടെ ഭാഗമായുളള  ജില്ലാതല പരാതിപരിഹാരകമ്മിറ്റി യോഗം  (ഡിജിആര്‍സി യോഗം) ചേര്‍ന്നു. വിവിധ പരാതികള്‍ പരിഹരിച്ച് തീര്‍പ്പാക്കി.  ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ ആര്‍) പി എ അബ്ദുസമദ് അധ്യക്ഷത വഹിച്ചു.  ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) എം കുമാരന്‍ നായര്‍, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ വി ചന്ദ്രമോഹന്‍, ചിയാക്ക്  ജില്ലാ പ്രൊജക്ട് മാനേജര്‍ എം സതീശന്‍ ഇരിയ, റിലയന്‍സ് ഇന്‍ഷൂറന്‍സ് കമ്പനി പ്രതിനിധി പ്രമോദ് തോമസ്, വിവിധ ആശുപത്രി  പ്രതിനിധികള്‍ സംബന്ധിച്ചു.
 

date