Skip to main content

പ്രകൃതിയെ തൊട്ടറിഞ്ഞ് മുട്ടുചിറ ഗവണ്‍മെന്‍റ് യു.പി സ്കൂള്‍

 

  മുട്ടുചിറ ഗവണ്‍മെന്‍റ് യു.പി സ്കൂളില്‍ ഹരിതവിദ്യാലയം പദ്ധതിക്ക് തുടക്കമായി. മോന്‍സ് ജോസഫ് എംഎല്‍എ പച്ചത്തുരുത്ത് ഉദ്ഘാടനംചെയ്തു.  പച്ചക്കറി തൈ വിതരണം കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. വി സുനില്‍ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാത്യു ജി. മുരിക്കന്‍ അധ്യക്ഷനായി.

വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം, ജൈവ പച്ചക്കറി കൃഷി തോട്ടം, തുളസീവനം, കരനെല്‍ കൃഷി, മീന്‍കുളം, നക്ഷത്രവനം തുടങ്ങിയവ സ്കൂളില്‍ നടപ്പാക്കി. പ്ലാസ്റ്റിക് പാത്രങ്ങള്‍ ഒഴിവാക്കി സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസ്സുകളുമാണ് വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നത്.

ചടങ്ങില്‍ ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി രമേശ്, റിസോഴ്സ് പേഴ്സണ്‍ അജിത് കുമാര്‍, അലീന വര്‍ഗീസ്, ക്രിസ്റ്റീന തോമസ്, ഹെഡ്മാസ്റ്റര്‍ കെ. പ്രകാശന്‍, കെ.പി. ഭാസ്കരന്‍, പി. ടി. എ പ്രസിഡന്‍റ് കുര്യാച്ചന്‍ ജോസ് എന്നിവര്‍ പങ്കെടുത്തു.

date