ഗാന്ധിജയന്തി മത്സര വിജയികള്‍
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ് സംഘടിപ്പിച്ച ജില്ലാതല പ്രബന്ധ രചനാ മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മാനന്തവാടി ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹിത റോസ് ഒന്നാം സ്ഥാനവും കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളിലെ അനഘ ലതീഷ്, എം.പി.ഗായത്രി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. യു.പി. വിഭാഗത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളിലെ ദേവതീര്‍ത്ഥ.വി.എന്‍, കെ.എസ്. അഭിരാം, ഹനിയ ഷെറിന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
ചിത്രരചന മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മീനങ്ങാടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ അഭിനന്ദ ഷാജു ഒന്നാം സ്ഥാനവും കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളിലെ മുഹമ്മദ് റിഹാന്‍ രണ്ടാം സ്ഥാനവും കണിയാമ്പറ്റ ഗവ.എം.ആര്‍.എസിലെ നന്ദനദാസ് മൂന്നാം സ്ഥാനവും നേടി. യു.പി.വിഭാഗത്തില്‍ ചീങ്ങേരി സെന്റ്‌മേരീസ് എ.യു.പി.യിലെ ആര്‍ദ്ര ജീവന്‍ ഒന്നാം സ്ഥാനവും മാനന്തവാടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍. ദക്ഷ്‌ദേവ് രണ്ടാം സ്ഥാനവും മാനന്തവാടി സാഞ്ചോസ് പബ്ലിക് സ്‌കൂളിലെ ഫെബിന്‍ ബി ജോര്‍ജ് മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക്ക് ഇന്ന് (ഒക്‌ടോബര്‍ 10) രാവിലെ 10.30ന് കാക്കവയല്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ഗാന്ധിജയന്തി വാരാഘോഷ സമാപന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
- Log in to post comments