Skip to main content

പെട്രോള്‍ ഡീലര്‍മാര്‍ക്ക് വായ്പാ പദ്ധതി

 

   പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് പെട്രോള്‍/ഡീസല്‍ വില്‍പ്പനശാല വിപുലീകരിക്കുന്നതിനുളള പ്രവര്‍ത്തന മൂലധന വായ്പ പദ്ധതിയിലേയ്ക്ക് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. 

   അപേക്ഷകരുടെ വാര്‍ഷിക കുടുംബ വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്.  പ്രായപരിധി -60. വായ്പയ്ക്ക് ആവശ്യമായ വസ്തു ജാമ്യം നല്‍കണം.  മേല്‍ വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ്, വിദ്യാഭ്യാസ യോഗ്യത, ഡീലര്‍ഷിപ്പ് ലഭിച്ച തീയതി, ഡീലര്‍ഷിപ്പ് വിലാസം എന്നിവ സഹിതം ഡയറക്ടര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, ടൗണ്‍ ഹാള്‍ റോഡ്, തൃശ്ശൂര്‍-20ڈഎന്ന വിലാസത്തില്‍ ഒക്ടോബര്‍ 26 നകം അപേക്ഷ നല്‍കണം.

date