Skip to main content

നിയമസഭ പരിസ്ഥിതി സമിതി യോഗം 23ന്

നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി യോഗം ഒക്ടോബര്‍ 23ന് രാവിലെ ഒന്‍പതിന്  ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. തുടര്‍ന്ന്  സമഗ്രമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് സമിതി അംഗങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും. ജില്ലയിലെ പൂക്കോട്ടൂര്‍, മൈലാടിമല, ചെക്കുന്ന് മല എന്നിവിടങ്ങളിലെ ക്വാറികള്‍ സമിതി അംഗങ്ങള്‍ സന്ദര്‍ശിക്കും. ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂരിലെ കവളപ്പാറയിലും സന്ദര്‍ശനം നടത്തും. പാറക്വാറികളുടേയും ക്രഷറുകളുടേയും പ്രവര്‍ത്തനം മൂലം സംസ്ഥാനത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥയ്ക്ക് ഭീഷണി ഉയരുന്നത് സംബന്ധിച്ചാണ് സമിതി വിവരശേഖരണം നടത്തുന്നത്. റിപ്പോര്‍ട്ട്  നിയമസഭയില്‍ സമര്‍പ്പിക്കും. ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും സമിതി തെളിവെടുപ്പ് നടത്തും.
 

date