Post Category
ബൈസിക്കിള്‍ റേസ് ഒക്ടോബര്‍ 27ന്
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വേള്‍ഡ് ഒബെസിറ്റി ഡേ, ഓസ്റ്റിയോ പോറോസിസ് ഡേ, സ്ട്രോക്ക് ഡേ എന്നിവയോടനുബന്ധിച്ച് ഒക്ടോബര്‍ 27ന് ബൈസിക്കിള്‍ റേസ് സംഘടിപ്പിക്കുന്നു. സിവില്‍ സ്റ്റേഷനിലെ ഗ്രൗണ്ടില്‍ നിന്നും രാവിലെ എട്ടിന് ആരംഭിച്ച് മുണ്ട്പറമ്പ, ആനക്കയം, മഞ്ചേരി, തുറക്കല്‍, വള്ളുവമ്പ്രം വഴി വന്ന് സിവില്‍ സ്റ്റേഷനിലെ ഗ്രൗണ്ടില്‍ മത്സരം അവസാനിക്കും. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് ട്രോഫിയും പ്രൈസ് മണിയും ഉണ്ടായിരിക്കും. പങ്കെടുത്ത് മത്സരം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കും. താത്പര്യമുള്ളവര്‍ https://www.surveyheart.com/form/5da06da3c0265a09b0bb2daeഎന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments