Skip to main content

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2019-20 അധ്യയന വര്‍ഷത്തേക്കുളള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃത സെന്‍ട്രല്‍ സ്‌കൂള്‍/  ഐ.സി.എസ്.ഇ / സി.ബി.എസ്.ഇ തുടങ്ങിയ സ്‌കൂളുകള്‍ കോളജുകളില്‍ വിവിധ കോഴ്‌സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.  പ്ലസ് വണ്‍ മുതലുള്ള  കോഴ്‌സുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നവര്‍  പ്രസ്തുത കോഴ്‌സിന്റെ യോഗ്യതാ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയവാരയിരിക്കണം.  അപേക്ഷകള്‍ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നിന്ന് നേരിട്ടും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും (ംംം.സാംേംളയ.ീൃഴ)      ലഭിക്കും. താത്പര്യമുള്ളര്‍ നവംബര്‍ 15നകം അപേക്ഷ  ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം.
 

date