Skip to main content

സംരംഭകത്വ ബോധവത്ക്കരണ പരിപാടി നടത്തി

 

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും  തിരൂര്‍ താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ തിരൂര്‍ നഗരസഭ തല സംരംഭകത്വ  ബോധവല്‍ക്കരണ പരിപാടി  നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ സഫിയ ടീച്ചര്‍  ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരസമിതി ചെയര്‍മാന്‍  കുഞ്ഞി മൊയ്തീന്‍ എന്ന ബാവ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍  വി. എസ്. ശരത് മുഖ്യ പ്രഭാഷണം നടത്തി.

തുടര്‍ന്ന് നടന്ന സെമിനാറില്‍ സംരംഭകത്വം, സാധ്യതകള്‍, അവസരങ്ങള്‍ എന്ന വിഷയത്തില്‍ മൈക്രോ എന്റര്‍പ്രൈസസ് മോട്ടിവേറ്റര്‍    എ. സഫ്‌ന യും കേരള ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ആക്ട് 2018  എന്ന വിഷയത്തില്‍ കാളികാവ് ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ ശ്രീരാജും വ്യവസായ വകുപ്പിന്റെയും മറ്റു ഏജന്‍സികളുടെയും എം.എസ്.എം.ഇ  ഉന്നമന പദ്ധതികള്‍ എന്ന വിഷയത്തില്‍ തിരൂര്‍ നഗരസഭ വ്യവസായ വികസന ഓഫീസര്‍  വി. മുഹമ്മദും വിഷയങ്ങള്‍ അവതരിപ്പിച്ചു.

ചെറുകിട വ്യവസായ വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍,  വാര്‍ഡ് കൗണ്‍സിലര്‍  മുനീറ കിഴക്കാംകുന്നത്ത്  അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍  വി. പി.  അബ്ദുല്‍ സലാം, തിരൂര്‍ നഗരസഭ വ്യവസായ വികസന ഓഫീസര്‍ വി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.  

date