Post Category
മുരിങ്ങമല - കുതിരപാറ റൂട്ടില്‍ നവംബര്‍ മൂന്നു വരെ ഗതാഗത നിയന്ത്രണം
മുരിങ്ങമല - കുതിരപാറ റൂട്ടില്‍ നവംബര്‍ മൂന്നു വരെ വാഹനഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കൊടുവായൂര്‍ പിട്ടുപ്പീടിക- നെന്മാറ റൂട്ടില്‍ പൂശാരിമേട് -മുരിങ്ങമല-കുതിരപാറ റോഡ് കടന്നുപോകുന്ന ഭാഗത്ത് ചിറ്റൂര്‍ പുഴ ഇറിഗേഷന്‍ പദ്ധതി പ്രകാരം കനാല്‍ ക്രോസിങ്ങ് പാലം പുതുക്കി പണിയുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
date
- Log in to post comments