Post Category
ആവാസ് ഇന്‍ഷൂറന്‍സ് പദ്ധതി: ഒക്ടോബര്‍ 19 ന് ക്യാമ്പ് നടത്തും
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പ് മുഖേന നടപ്പാക്കുന്ന ആവാസ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നതിന് ഒക്ടോബര്‍ 19 ന് ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 10 ന് കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ നടക്കുന്ന ക്യാമ്പില്‍ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളല്ലാത്ത തൊഴിലാളികളെ അംഗങ്ങളാക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട തൊഴിലുടമകള്‍ സ്വീകരിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. പദ്ധതി പ്രകാരം തൊഴിലാളി്ക്ക് സൗജന്യമായി ഒരു വര്‍ഷം പരമാവധി 15,000 രൂപയുടെ ചികിത്സ സൗകര്യവും മരണപ്പെട്ടാല്‍ രണ്ട് ലക്ഷം രൂപ ആശ്രിതര്‍ക്ക് ധനസഹായമായും ലഭിക്കും. ആവാസ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകുന്നതിന് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പോ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയിലേതെങ്കിലും സഹിതമാണ് എത്തേണ്ടത്
date
- Log in to post comments