Skip to main content

പോഷകാഹാര ബോധവത്കരണ പരിപാടി.

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍,അങ്കണവാടി,ആശ,കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി പോഷകാഹാര ബോധവത്കരണ പരിപാടി നടത്തി. ഹോട്ടല്‍ പ്രശാന്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന ഉദ്ഘാടനം ചെയ്തു. ഡെ. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.അഹമ്മദ് അഫ്സല്‍ ആധ്യക്ഷം വഹിച്ചു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ ടി.എം ഗോപാലന്‍, ഡെ. മാസ് മീഡിയ ഓഫീസര്‍ പി.രാജു, ഐ.ഇ. സി കണ്‍സല്‍ട്ടന്റ് ദിവ്യ ഇ. ആര്‍. സംസാരിച്ചു. ശിശുരോഗ വിദഗ്ധന്‍ ഡോ.അബ്ദുല്‍ ഹക്കീം, ഡയറ്റീഷ്യന്‍ ടിന്റു എന്നിവര്‍ ക്ലാസുകള്‍ എടുത്തു.
 

date