Post Category
സന്നദ്ധസേവകരെ ആദരിച്ചു
കോഴിക്കോട് പതങ്കയത്ത് അപകടത്തില്‍ മരിച്ച ആശിഖിനെ കണ്ടെത്താനുള്ള തിരിച്ചിലില്‍ പങ്കാളികളായവരെ കരുവാങ്കല്ല് പൗരസമിതി ആദരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുല്‍ കലാം അധ്യക്ഷത വഹിച്ചു. പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല, വാര്‍ഡ് അംഗങ്ങളായ പി സലീന, കെ ജമീല, ഡോ. മുഹമ്മദ് ഇഖ്ബാല്‍, ഷിഹാബ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പ്രളയസമയത്ത് ശ്രദ്ധേയനായ ജൈസല്‍ താനൂര്‍, ദീപു നാസര്‍, ഷൈജു എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.
date
- Log in to post comments