Skip to main content

ഐ എസ് ഒ അംഗീകാരനിറവിൽ ചാഴുർ പഞ്ചായത്ത്

ചാഴുർ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കു അംഗീകാരമായി പഞ്ചായത്ത് ഐഎസ്ഒ നിലവാരത്തിലേക്ക്. വികാസനോൽമുഖവും ജനകീയവുമായ പദ്ധതികൾ നടപ്പിലാക്കി മാതൃകയായ ചാഴുർ പഞ്ചായത്തിന്റെ ഐഎസ്ഒ പ്രഖ്യാപനം നവംബറിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവഹിക്കും. 2016-17 ൽ 97 ശതമാനം ലക്ഷ്യം കൈവരിച്ച് ജില്ലയിൽ അഞ്ചാം സ്ഥാനത്തെത്തിയ പഞ്ചായത്ത് 2018-19 ൽ 87 ശതമാനം പദ്ധതികളും പൂർത്തിയാക്കിയിട്ടുണ്ട്. ഹരിതകേരളം ലൈഫ് പദ്ധതി, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിങ്ങനെ നാലു മിഷനുകളുടെയും ഹരിതകേരളത്തിന്റെ ഉപമിഷനുകളായ ജലസംരക്ഷണം, പരിസ്ഥിതി സംരക്ഷണം മാലിന്യനിർമാർജനം എന്നിവയ്ക്ക് കീഴിൽ വരുന്ന എല്ലാ പ്രോജക്ടുകളും കാര്യക്ഷമമായ നിർവഹണമാണ് പഞ്ചായത്ത് കാഴ്ച്ചവെച്ചിട്ടുള്ളത്. ജനകീയമായ ഭരണനിർവഹണത്തിനായി നിരവധി പ്രവർത്തനങ്ങളാണ് പഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ളത്. പഞ്ചായത്തിലെ എല്ലാ സേവനങ്ങളും ഓൺലൈൻ മുഖേനെ കൈകാര്യം ചെയ്യാനാകും. ഗീതാഗോപി എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 45 ലക്ഷം രൂപ ചിലവഴിച് പഞ്ചായത്തോഫീസിന്റെ ഒന്നാംനില നിർമ്മാണം പൂർത്തീകരിച്ചു. സൗകര്യപ്രദമായ മീറ്റിംഗ് ഹാൾ, ജനപ്രതിനിധികൾക്കുള്ള ഇരിപ്പിടം, പ്രത്യേക ഓഫീസ് സൗകര്യം എന്നിവയും പഞ്ചായത്തോഫീസിൽ എത്തുന്നവർക്ക് ഇരിപ്പിടങ്ങൾ, ഫാൻ, ടെലിവിഷൻ, ശീതികരിച്ച ഓഫീസ്, ഐഎസ്ഒ മാനദണ്ഡമനുസരിച്ചുള്ള ദിശാ സൂചിക ബോർഡുകൾ, ഫയലുകളുടെ നീക്കുപോക്കുകൾ അറിയാൻ ടച്ച് സ്‌ക്രീൻ സൗകര്യം, വിശാലമായ ഫീഡിങ് കോർണർ, ജനപ്രതിനിധികളുടെ ക്യാബിൻ, ഉദ്യോഗസ്ഥർക്ക് പ്രത്യേകം ക്യാബിനുകൾ, അത്യധുനിക രീതിയിലുള്ള ഫ്രണ്ട് ഓഫീസ് സംവിധാനം, കെട്ടിടത്തിന് മുൻവശം മനോഹരമായ വെർട്ടിക്കൽ ഗാർഡനും ഹരിതസൗഹൃദ പഞ്ചായത്ത് നിർമിച്ചിട്ടുണ്ട്. ഐഎസ്ഒ അംഗീകാരം നേടുന്നതോടെ ജനങ്ങൾക്ക് കൂടുതൽ മികച്ച സേവനം പഞ്ചായത്തിൽ നിന്ന് ലഭ്യമാകും.

date