Skip to main content

സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് പരിശീലനം നാലിന്

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന എക്‌സ്‌പ്ലോറിങ് ഇന്ത്യ പരിപാടിയിലേക്ക് തിരഞ്ഞെടുത്ത വിദ്യാർഥികൾക്കായി സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് പരിശീലനം നൽകുന്നു. നവംബർ നാലിന് തിരുവനന്തപുരം വള്ളക്കടവ് അറഫ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി മന്ത്രി ഡോ.കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര, സംസ്ഥാന സർവകലാശാല സന്ദർശനം, രാഷ്ട്രപതിയുമായി സംവദിക്കൽ, രാഷ്ട്രപതി ഭവൻ, പാർലമെന്റ് സന്ദർശനം എന്നിവയാണ് ഏഴുദിവസം നീണ്ടുനിൽക്കുന്ന എക്‌സ്‌പ്ലോറിങ് ഇന്ത്യ പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനുമുന്നോടിയായി തിരഞ്ഞെടുത്ത 120 വിദ്യാർഥികൾക്കാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
പി.എൻ.എക്‌സ്.3856/19

date