Skip to main content

കാട്ടൂർ ഗ്രാമ പഞ്ചായത്ത് അങ്കണവാടിക്ക് ശിലയിട്ടു

കാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് രണ്ടിലെ അറുപത്തിയഞ്ചാം നമ്പർ ശ്രീ ധന്യം അങ്കണവാടിക്ക് നിർമ്മാണോദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയ പ്രകാശ് അംഗൻ വാടി കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ രമേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് 2019- 20 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയ ആറ് ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുക. വൈസ് പ്രസിഡന്റ് ബീന രഘു, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കമറുദീൻ വലിയകത്തു, പഞ്ചായത്ത്ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ പവിത്രൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജയശ്രീ സുബ്രമഹ്ണ്യൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി വി ലത തുടങ്ങിയവർ ആശംസകൾ നേർന്നു. പഞ്ചായത്ത് അംഗം സുമ ശേഖരൻ സ്വാഗതവും സെക്രട്ടറി കെ ആർ സുരേഷ് നന്ദിയും പറഞ്ഞു.
 

date