Skip to main content

സൗജന്യ കെ-ടെറ്റ് പരിശീലനം

തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൽ സൗജന്യ കെ-ടെറ്റ് പരീക്ഷാ പരിശീലനം ആരംഭിച്ചു. ബ്ലോക്ക് കഴിമ്പ്രം ഡിവിഷന്റെ കീഴിലാണ് പരിശീലന ക്ലാസുകൾ. ഡിവിഷന്റെ കീഴിൽ സൗജന്യ പിഎസ്‌സി ക്ലാസ്സുകളും നടക്കുന്നുണ്ട്. നാട്ടിക ഗ്രാമപഞ്ചായത്തു പ്രസിഡന്റ് പി വിനു പരിശീലനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കഴിമ്പ്രം ഡിവിഷൻ അംഗം കെ ജെ യദുകൃഷ്ണ അധ്യക്ഷനായി. അന്തിക്കാട് സിവിൽ പോലീസ് ഉദ്യോഗസ്ഥൻ മണിയൻ വ്യക്തിത്വ വികസന ക്ലാസ്സെടുത്തു. പ്രോഗ്രാം കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ തൈപറമ്പത്ത്, പ്രീത എന്നിവർ സംസാരിച്ചു. തിങ്കൾ മുതൽ വെള്ളിവരെ റെഗുലർ ക്ലാസ്സുകളും അവധി ദിവസങ്ങളിൽ പ്രത്യേക ക്ലാസ്സുകളും ഉണ്ടാകും. സിലബസ് അടിസ്ഥാനമാക്കി വിദഗ്ദ്ധ അധ്യാപകരുടെ മേൽനോട്ടത്തിലാകും പരിശീലനം.
 

date