Skip to main content

കര്‍ഷകപെന്‍ഷന്‍ 1100 രൂപയാക്കി ഉത്തരവായി ഇതുവരെ വിതരണം ചെയ്തത് 546.99 കോടി

കര്‍ഷകപെന്‍ഷന്‍ തുക വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറങ്ങി.  ഇതനുസരിച്ച് അര്‍ഹതയുളള മുഴുവന്‍ കര്‍ഷകര്‍ക്കും 1100 രൂപ വീതം പ്രതിമാസം പെന്‍ഷന്‍ ലഭിക്കും.  കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍, ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ധനവകുപ്പിന്റെ തീരുമാനം.  നേരത്തെ 1000 രൂപയായിരുന്നു കര്‍ഷകപെന്‍ഷനായി നല്‍കിയിരുന്നത്.  

കര്‍ഷകപെന്‍ഷന്‍ 1100 രൂപയാക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.  നേരത്തെ 3,56,000 പേരാണ് കര്‍ഷക പെന്‍ഷന്‍ വാങ്ങിയിരുന്നത്.  എന്നാല്‍ ധനവകുപ്പ് മാനദണ്ഡം പുതുക്കി നിശ്ചയിച്ചതിനാല്‍ അനര്‍ഹരെ ഒഴിവാക്കി.  പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് സംസ്ഥാനത്ത് പെന്‍ഷന്‍ വാങ്ങുന്നതിന് അര്‍ഹരായ കര്‍ഷകരുടെ എണ്ണം 2,99,000 ആണ്.  അര്‍ഹരായ കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് പ്രതിമാസം 32,89,00,000 രൂപ അധികം വേണ്ടിവരും.  നടപ്പു വര്‍ഷം 546.99 കോടി രൂപ കര്‍ഷകപെന്‍ഷന്‍ ഇനത്തില്‍ വിതരണം ചെയ്തിട്ടുണ്ട്.  

 പി.എന്‍.എക്‌സ്.141/18

date