Skip to main content

കല്പാത്തി സംഗീതോത്സവം : പുതിയ ലോഗോയും വെബ്‌സൈറ്റും

കല്പാത്തി സംഗീതോത്സവം നവംബര്‍ എട്ട് മുതല്‍ 13 വരെ തീയതികളില്‍ കല്പാത്തി ചാത്തപ്പുരം മണി അയ്യര്‍ റോഡില്‍ ലാല്‍ഗുഡി ജി.ജയരാമന്‍ നഗറില്‍ നടക്കും. സംഗീതോത്സവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും സംഗീതാസ്വാദകര്‍ക്കും അറിയുന്നതിനായി സമഹുമവ്യേ.ശി വെബ്‌സൈറ്റ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ: പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സംഗീതോത്സവത്തില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കി വിനോദ സഞ്ചാര ഭൂപടത്തില്‍സ്ഥാനം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍  നടത്തുമെന്ന് കലക്ടര്‍ പറഞ്ഞു.

ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ സംഗീതോത്സവത്തിന്റെ ലോഗോ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എ.ആര്‍.സന്തോഷ് ലാല്‍, ഡി.റ്റി.പി.സി. നിര്‍വാഹക സമിതി അംഗം ടി.ആര്‍.അജയന് നല്‍കി പ്രകാശനം ചെയ്തു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ പി.എന്‍.സുബ്ബരാമന്‍, ഡി.റ്റി.പി.സി. സെക്രട്ടറി കെ.ജി.അജേഷ് എന്നിവര്‍ പങ്കെടുത്തു. 
 

date