Skip to main content

തൊഴിലുറപ്പ് പദ്ധതി: വയനാട് സംസ്ഥാനത്ത് ഒന്നാമത്

 

     മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2017-18 സാമ്പത്തിക വര്‍ഷത്തെ ലേബര്‍ ബജറ്റിന്റെ ലക്ഷ്യം 114 ശതമാനം കവിഞ്ഞ് 25 ലക്ഷത്തിലധികം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് വയനാട് ജില്ല സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത്.  ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കിയത് പൂതാടി ഗ്രാമ പഞ്ചായത്താണ്.  1.97 ലക്ഷം തൊഴില്‍ ദിനങ്ങള്‍. രണ്ടാം സ്ഥാനം മീനങ്ങാടി ഗ്രാമ പഞ്ചായത്ത് 1.78 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നല്‍കിക്കൊണ്ട് നേടി.  മൂന്നാം സ്ഥാനം എടവക ഗ്രാമപഞ്ചായത്തിനാണ്.  1.66 ലക്ഷം തൊഴില്‍ ദിനങ്ങള്‍.  106 ശതമാനവും 103 ശതമാനവും കൈവരിച്ച് കോട്ടയം, ആലപ്പുഴ ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനത്തുണ്ട്.  
    സംസ്ഥാനത്ത് മൊത്തം 549 കുടുംബങ്ങള്‍ക്ക് 150 ദിവസം നല്‍കിയതില്‍ 253 കുടുംബങ്ങളും ജില്ലയില്‍ നിന്നുമാണ്.  ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കിയതും വയനാട് ജില്ലയാണ്.  സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ക്ക് 150 ദിവസം തൊഴില്‍ നല്‍കിയത് പൊഴുതന ഗ്രാമ പഞ്ചായത്താണ്.  93 കുടുംബങ്ങള്‍ക്ക്.  3911 കുടുംബങ്ങള്‍ക്ക് വയനാട്ടില്‍ നൂറ് ദിവസത്തില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ലഭിച്ചു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ മെറ്റീരിയല്‍, ഫോക്കല്‍ ഏരിയ വര്‍ക്കുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും.  നഡേപ്പ്, വെര്‍മ്മി കമ്പോസ്റ്റ് ആവശ്യമുള്ള കര്‍ഷകര്‍ ഗ്രാമപഞ്ചായത്തുകളില്‍ അപേക്ഷ നല്‍കിയാല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി  നിര്‍മ്മിച്ച് നല്‍കുമെന്ന് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

date