Skip to main content

വ്യവസായങ്ങള്‍ക്ക് ബാങ്ക് വായ്പയില്‍ ആനുകൂല്യം

 

ഉല്‍പാദന പ്രക്രിയയിലും ജോബ് വര്‍ക്കിലും ഏര്‍പ്പെട്ടിരിക്കുന്ന നാനോ കുടില്‍ വ്യവസായങ്ങളില്‍ ബാങ്ക് വായ്പ കൈപ്പറ്റിയ സംരംഭകര്‍ക്ക് ആനൂകൂല്യം നല്‍കും.  5 ലക്ഷം രൂപ വരെ മുതല്‍മുടക്കില്‍ ആരംഭിച്ച മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡമനുസരിച്ച് വൈറ്റ് കാറ്റഗറിയില്‍പ്പെടുന്ന നാനോ കുടില്‍ വ്യവസായങ്ങള്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത.  ഇത്തരം സംരംഭകര്‍ക്ക് ബാങ്കില്‍ നിന്നും സ്ഥിര മൂലധന നിക്ഷേപ വായ്പയിന്മേല്‍ ആദ്യത്തെ മൂന്ന് വര്‍ഷം നല്‍കിയ പലിശയുടെ 6 മുതല്‍ 8 ശതമാനം വരെ റീഇംബേഴ്‌സ് ചെയ്തുകൊടുക്കും.  മറ്റെതേങ്കിലും ഏജന്‍സികളില്‍ നിന്ന് ഈ വായ്പയുമായി ബന്ധപ്പെട്ട് ഇളവ് ലഭിച്ചവര്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയില്ല.  വിവരങ്ങള്‍ക്ക് മുട്ടില്‍ ജില്ലാ വ്യവസായ കേന്ദ്രം 
ഫോണ്‍ നമ്പര്‍ - 04936 202485, താലൂക്ക് വ്യവസായ ഓഫീസ്, വൈത്തിരി 
9495546824, 9846363992, 9495240450, താലൂക്ക് വ്യവസായ ഓഫീസ്, മാനന്തവാടി 
9895474426,  9447111677, 9744133265.

date