Post Category
നാല് റോഡുകള്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.
പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയില്‍ ഹാര്‍ബര്‍ എഞ്ചിനീറിംഗ് വകുപ്പ് ഗതാഗത യോഗ്യമാക്കിയ നാല് റോഡുകള്‍ ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. നമ്പുളം സൗത്ത് റോഡ്, മണലിപ്പാടം റോഡ്, അയലിപ്പാട്ട് റോഡ്, കളരിക്കല്‍-സദ്ദാം ബീച്ച് റോഡ്, തുടങ്ങിയവയാണ് ഇവ. പുത്തന്‍ കടപ്പുറത്ത് നടന്ന ചടങ്ങില്‍ പി.അബ്ദുറബ്ബ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.മുഖ്യാതിഥയായിരുന്നു. ചടങ്ങില്‍ വേലായുധന്‍ സ്മാരക അംഗന്‍വാടിയിലെ ടീച്ചറായിരുന്ന ശൈലജയെ മന്ത്രി ആദരിച്ചു.
ചടങ്ങില്‍ പരപ്പനങ്ങാടി നഗരസഭ ചെയര്‍ പേഴ്‌സണ്‍ വി.വി.ജമീല, വൈസ് ചെയര്‍മാന്‍ എച്ച്. ഫനീഫ, സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, ഹാര്‍ബര്‍ വകുപ്പ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ കുഞ്ഞിമമ്മു പറവത്ത്, വി.പി.സോമസുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു.
date
- Log in to post comments