Skip to main content

ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കിയത് 31.73 കോടിയുടെ പദ്ധതികള്‍

ജില്ലയില്‍ ഫിഷറീസ് വകുപ്പ് 31.73 കോടിയുടെ പ്രവൃത്തികള്‍ നടപ്പിലാക്കിയതായി മന്ത്രി ജെ. മഴ്‌സിക്കുട്ടിയമ്മ. പറവണ്ണ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കും. സ്‌കൂള്‍ ഗ്രൗണ്ടുകള്‍ ആധുനിക സൗകര്യത്തോടെ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ സി മമ്മുട്ടി എം.എല്‍എ അധ്യക്ഷത വഹിച്ചു. 1.9 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഇരുനില കെട്ടിടത്തില്‍ 14 ക്ലാസ് മുറികളാണുള്ളത്.

date