Post Category
ജില്ലാ കളക്ടറുടെ അദാലത്ത് : അപേക്ഷ 31 വരെ നല്‍കാം
ജില്ലകളക്ടറുടെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് താലൂക്ക് പരാതി പരിഹാര അദാലത്ത് 2020 ജനുവരി 18 ന് ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസ് പരിസരത്ത് നടത്തും. അദാലത്തില്‍ സി.എം.ഡി.ആര് എഫ് ചികിത്സാ ധനസഹായം, ലൈഫ് മിഷന് പദ്ധതി, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍,എല്‍.ആര്.എം കേസുകള്‍, സ്റ്റാറ്റിയൂട്ടറി ആയി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴികെയുളള വിഷയങ്ങളില്‍ പരാതികള്‍ നല്‍കാം.ഹോസ്ദുര്‍ഗ് താലൂക്കിലെ പൊതുജനങ്ങള്‍ക്ക് ഡിസംബര്‍ 31 വരെ അദാലത്തിലേക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴിയും, www.edistrict.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായും, ഹോസ്ദുര്‍ഗ് താലൂക്കാഫിസിലും, ഹോസ്ദുര്‍ഗ് താലൂക്ക് പരിധിയിലെ വില്ലേജാഫീസുകളിലും നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം.
date
- Log in to post comments