Skip to main content

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം

സ്‌പെഷല്‍ സമ്മറി റിവിഷന്‍ 2020ന്റെ ഭാഗമായി 115 അടൂര്‍(എസ് സി) നിയോജകമണ്ഡലത്തിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധപ്പെടുത്തി. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, താലൂക്ക് ഇലക്ഷന്‍ വിഭാഗം എന്നിവിടങ്ങളില്‍ കരട് വോട്ടര്‍ പട്ടിക പരിശോധിക്കാം. പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും ബൂത്ത് മാറുന്നതിനും ജനുവരി 15ന് മുന്‍പായി ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷ നല്‍കാമെന്ന് അടൂര്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറായ തഹസീല്‍ദാര്‍ അറിയിച്ചു.

 

date