എറണാകുളം അറിയിപ്പുകള്‍
ടെണ്ടര്‍ ക്ഷണിച്ചു
കൊച്ചി: അങ്കമാലി ഐ സി ഡി എസില്‍ 2019 20 വര്‍ഷത്തേക്ക് കണ്ടിജന്‍സി, പ്രീ സ്‌കൂള്‍ കിറ്റ് എന്നിവക്ക് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2020 ജനുവരി ആറ്. കൂടുതല്‍ വിവരങ്ങള്‍ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കും.
പരാതി പരിഹാര സെല്‍ മീറ്റിംഗ്
കൊച്ചി: എറണാകുളം ഇ.എസ്.ഐ ആശുപത്രിയില്‍ ജനുവരി ഒമ്പതിന് ഉച്ചകഴിഞ്ഞ് മൂന്നിന് പരാതി പരിഹാര സെല്‍ മീറ്റിംഗ് നടത്തും. ഇ.എസ്.ഐ ഗുണഭോക്താക്കളുടെ പരാതി നേരിട്ടോ തപാല്‍ മുഖേനയോ ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിക്കാം.
പ്രളയ പുന:രുദ്ധാരണ പദ്ധതി
കൊച്ചി: 2018 ലെ പ്രളയത്തോടനുബന്ധിച്ച് പ്രളയം ബാധിച്ച ചെറുകിട വ്യവസായ യൂണിറ്റുകളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ പ്രളയ ബാധിത എം.എസ്.എം.ഇ ഇന്ററസ്റ്റ് സബ് വെന്‍ഷന്‍ പദ്ധതി, പ്രളയ ബാധിത എം.എസ്.എം.ഇ പുനരുദ്ധാരണ സഹായ പദ്ധതികളിലൂടെ വ്യവസായങ്ങള്‍/സംരംഭകരെ സഹായിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. ഇതിലേക്ക് ബന്ധപ്പെട്ട താലൂക്ക് വ്യവസായ ഓഫീസുകള്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കാക്കനാടുളള ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടുക. ഫോണ്‍ 0484-2421360.
- Log in to post comments