ജില്ലാ ഇൻഷ്വറൻസ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് ; 30 ന് ധനമന്ത്രി ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: ജില്ലാ ഇൻഷ്വറൻസ് ഓഫീസ് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കോട്ടയ്ക്കൽ ആര്യവൈദ്യശാല ബിൽഡിംഗിൽ നിന്നും ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷന് പടിഞ്ഞാറു വശത്തുള്ള നിസാസെന്ററിന്റെ നവീകരിച്ച രണ്ടാം നിലയിലേക്ക് മാറ്റി ഡിസംബർ 30 മുതൽ പ്രവർത്തനം ആരംഭിക്കും. പുതിയ ഓഫീസിന്റെ ഉദ്ഘാടന കർമ്മം അന്നേ ദിവസം ഉച്ചയ്ക്ക് 12.30 ന് ധനകാര്യ, കയർ വകുപ്പു മന്ത്രി ഡോ.റ്റി.എം. തോമസ് ഐസക്ക് നിർവ്വഹിക്കുന്നതാണ്. ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എം.ഒ വാർഡ് കൗൺസിലർ എ.എഫ്. കവിത ആശംസകൾ അർപ്പിക്കും. ഇന്‍ഷ്വറന്‍സ് ഡയറക്ടര്‍ ജി.രാജേന്ദ്രന്‍ പിള്ള സ്വാഗതവും ജില്ല ഇന്‍ഷ്വറന്‍സ് ഓഫീസര്‍ ടി.ഡി.ബിജു നന്ദിയും പറയും. ഡിസംബർ 30 മുതൽ ഉപഭോക്താക്കൾ ഇടപാടുകൾ നടത്തുന്നതിനായി പുതിയ ആഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഇൻഷ്വറൻസ് ഓഫീസർ അറിയിച്ചു.
- Log in to post comments