Post Category
തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് എറണാകുളം
ജില്ലാ ഓഫീസിൽ അംശദായം അടക്കുന്നവരിൽ രണ്ടു തവണയിൽ
കൂടുതൽ അംഗത്വം നഷ്ടമായവർക്കും റിട്ടയർമെൻറ് തീയതി
പൂർത്തിയാകാത്ത തൊഴിലാളികൾക്കും മൂന്നാം തവണ അംഗത്വം
പുനഃസ്ഥാപിക്കുന്നതിന് 27.12.2019 തീയതിയിലെ 1615/2019/തൊഴിൽ
നമ്പർ സർക്കാർ ഉത്തരവ് പ്രകാരം, ടി തീയതി മുതൽ 6 മാസം വരെ
ഈ ഉത്തരവിന് പ്രാബല്യം ഉണ്ടായിരിക്കുന്നതാണ് എന്ന് ജില്ലാ
എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾ
രേഖകൾ സഹിതം ഓഫീസിൽ നേരിൽ വന്ന് അംഗത്വം
പുനസ്ഥാപിക്കേണ്ടതാണ് എന്നും ജില്ലാ ഓഫീസർ അറിയിച്ചു.
date
- Log in to post comments