Skip to main content

മസ്‌റററിംഗ് നിര്‍ബന്ധമാക്കി

 കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് 2020 വര്‍ഷം പെന്‍ഷന്‍ അനുവദിക്കുന്നതിന്  മസ്‌റററിംഗ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് വന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ പെന്‍ഷന്‍കാര്‍ക്ക് 31.12.2019 ന് (ചൊവ്വ) 

കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ എറണാകുളം ജില്ലാ ഓഫീസിലും, ആലുവ, ത്യപ്പൂണിത്തുറ എന്നീ മിനി സിവില്‍ സ്‌റേറഷനുകളിലും, നോര്‍ത്ത് പറവൂര്‍ ഗവ.സെര്‍വ്വന്റ്‌സ് കോ-ഓപ്പറേററീവ് ബാങ്ക് ഹാളിലും, കോതമംഗലം പി.ഡബ്‌ളിയു.ഡി റസ്‌ററ് ഹൗസിലും, ഫോര്‍ട്ട്‌കൊച്ചി പട്ടാളം റോഡിലുള്ള വ്യാപാരി വ്യവസായി ഭവനിലും വച്ച് അക്ഷയ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെ മസ്‌റററിംഗിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും മസ്‌റററിംഗ് നടത്താവുന്നതുമാണ്. 

 

date