പൂഞ്ഞാറില്‍ നവകേരള കുടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്
പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിലെ മറ്റയ്ക്കാട് വാര്‍ഡിലെ ചെമ്മരപ്പള്ളി നവകേരള കുടിവെള്ള പദ്ധതി ഇന്ന് (ജനുവരി ഒന്ന്) ഉദ്ഘാടനം ചെയ്യും. രണ്ടാം വാര്‍ഡിലെ 55 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
എസ.്സി കേര്‍പസ് ഫണ്ടില്‍ നിന്ന് 18 ലക്ഷം രൂപയും പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ നിന്ന് 3.75 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിന്‍റെ 15 ലക്ഷം രൂപയും ഉള്‍പ്പെടെ 36.75 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ഗാര്‍ഹിക കുടിവെള്ള കണക്ഷന് ബിപിഎല്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 5000 രൂപ വരെയും പൊതു വിഭാഗത്തിന് 2000 രൂപ വരെയും സബ്സിഡി നല്‍കിയിട്ടുണ്ട്.
ചെമ്മരപ്പള്ളികുന്ന്, പാറമട, മാളിയേക്കല്‍ ഭാഗം, നരിപ്പാറ എന്നീ മേഖലകളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. ഇതേ വാര്‍ഡിലെ മൂന്നാമത്തെ കുടിവെള്ള പദ്ധതിയാണിത്. രണ്ട് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
വൈകുന്നേരം നാലിന് നരിപ്പാറ വാട്ടര്‍ ടാങ്ക് ഭാഗത്തു നടക്കുന്ന ചടങ്ങില്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍.പ്രേംജി ഉദ്ഘാടനം നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം കെ.ആര്‍ മോഹനന്‍ നായര്‍ അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രസാദ് തോമസ് കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്യും. പഞ്ചായത്തംഗം രമേഷ് ബി. വെട്ടിമറ്റം പദ്ധതി വിശദീകരിക്കും.
- Log in to post comments