Skip to main content

പ്ലാസ്റ്റിക്ക് നിരോധനം: തുണി സഞ്ചിയും സ്റ്റീല്‍ ഗ്ലാസുകളും വിതരണം ചെയ്തു 

 

 

ആലപ്പുഴ: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നതിനെതുടര്‍ന്ന് തണ്ണീര്‍മുക്കം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തുണി സഞ്ചികള്‍, സ്റ്റീല്‍ പാത്രങ്ങള്‍, ഗ്ലാസ് എന്നിവ വിതരണം ചെയ്തു. ഹരിതം തണ്ണീര്‍മുക്കം പദ്ധതിയിലൂടെ രണ്ടാംഘട്ട ശുചിത്വ ക്യാമ്പയിനിന്റെ ഭാഗമായാണ് തുണി സഞ്ചികളും സ്റ്റീല്‍ പാത്രങ്ങളും നല്‍കിയത്. കുടുംബശ്രീ സി.ഡി.എസ്സിന്റെ ആഭിമുഖ്യത്തില്‍ നടന്ന പുതുവത്സര ദിനാഘോഷത്തോടൊപ്പമാണ് ജനപ്രതിനിധികളടക്കം ഹരിത പ്രതിജ്ഞ ചൊല്ലി പദ്ധതിക്ക് തുടക്കം കുറിച്ചത്. 

പഞ്ചായത്തിലെ മുഴുവന്‍ വീടുകളും സ്ഥാപനങ്ങളും ഹരിത പ്രോട്ടോക്കോളിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായുളള പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് നിര്‍വ്വഹിച്ചു. സിഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ ഷിബു അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്മാരായ സുധര്‍മ്മ സന്തോഷ്, രമ മദനന്‍, ബിനിത മനോജ്, രേഷ്മ രമഗനാഥ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ജെ സെബാസ്റ്റ്യന്‍, സനില്‍ നാഥ്, സാനു സുധീന്ദ്രന്‍, രമേഷ് ബാബു, സെക്രട്ടറി പി.സി സേവ്യര്‍, അസിസ്റ്റന്റ് സെക്രട്ടറി സുനില്‍കുമാര്‍ പ്രസംഗിച്ചു.

date